ഈ ഓണത്തിനും അവർ പുത്തനുടുപ്പണിയും; പതിവു തെറ്റാതെ കിടപ്പുരോഗികൾക്ക് ഓണക്കോടിയുമായി മേപ്പയ്യൂരിലെ സുരക്ഷ പാലിയേറ്റീവ് കെയർ
മേപ്പയ്യൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും അവർക്ക് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണക്കോടി നൽകും. മേപ്പയ്യൂർ സൗത്തിൽ സുരക്ഷ രൂപീകൃതമായ കഴിഞ്ഞ നാല് വർഷമായി രോഗികൾക്ക് ഓണക്കോടി നൽകാറുണ്ട്. വിതരണത്തിനുള്ള ഓണക്കോടി വിവിധ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി കൊണ്ട് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പാലിയേറ്റീവ് വളണ്ടിയർ സംഗമവും നടന്നു.
സുരക്ഷ പാലിയേറ്റിവിന് കീഴിൽ 200 ഓളം കിടപ്പ് രോഗികൾക്കാണ് പരിചരണം നൽകി വരുന്നത്. നിരവധിയായ വലിയണ്ടിയർമാരാണ് ഈ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ട് പോവുന്നത്. വിവിധ യൂണിറ്റുകളിൽ മാസംതോറും ജീവിത ശൈലീ രോഗങ്ങളുടെ പരിശോധന ക്യാമ്പും മുടങ്ങാതെ നടന്നു വരുന്നു.
ചടങ്ങിൽ ചെയർമാൻ എ.സി അനൂപ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.കെ സജീഷ്, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ, കെ.കുഞ്ഞിരാമൻ, കെ.ടി.രാജൻ, പി.പ്രസന്ന, കെ.രാജീവൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.സത്യൻ മാസ്റ്റർ, കെ.പി.വത്സല എന്നിവർ വളണ്ടിയർ അനുഭവങ്ങൾ പങ്കുവെച്ചു. സുരക്ഷ കൺവീനർ എൻ രാംദാസ് സ്വാഗതവും എം.പി.കുഞ്ഞമ്മദ് നന്ദി പറഞ്ഞു.
Summary: Suraksha pain and paliative care unit in meppayur distribute dress for bedridden patients