കോഴിക്കോടിന്റെ നെല്ലറ; ആവളയിൽ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്ര ആവളയിൽ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചു. ആദ്യ ദിനത്തിൽ എറളം കോട്ട് പാടശേഖരത്തിലെ കർഷകരിൽനിന്നും 70 ടൺ നെല്ലാണ് സംഭരിച്ചത്.

കിലോയ്ക്ക് 28 രൂപ 32 പൈസ നിരക്കിലാണ് കർഷകരിൽ നിന്ന് നെല്ല് വാങ്ങുന്നത്.
പാഡി രജിസ്ട്രേഷൻ നടത്തിയ കൃഷിക്കാരിൽനിന്നുമാണ് നെല്ല് സംഭരിക്കുക. ഉമ, ജ്യോതി എന്നീ ഇനം നെല്ലാണ് ശേഖരിച്ചത്.

ശേഖരിക്കുന്ന നെല്ല് എറണാകുളം അങ്കമാലിയിലെ ഷീന സിറിൾ കമ്പനി അരിയാക്കി സർക്കാരിന് കൈമാറും. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, കൃഷി അസി. സുമേഷ്, രാമദാസ് അങ്കമാലി, പാടശേഖര സമിതി സെക്രട്ടറി ചെറിയ അരീക്കൽ രവി എന്നിവർ നെല്ല് സംഭരണത്തിന് നേതൃത്വംനൽകി.