സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ; വില കൂട്ടിയത് അരി ഉൾപ്പടെ മൂന്ന് സാധനങ്ങൾക്ക്


തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്‌ക്ക് മൂന്നു രൂപ കൂട്ടി.

പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്‌ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 രൂപയായി ഉയർന്നു. അതേസമയം 7 വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയെന്നാണ് ഇതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Description:Supplyco increased the price of subsidized goods; The price hike was for three items including rice