വേനൽ മഴയും കാറ്റും; മണിയൂർ എളമ്പിലാട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു
മണിയൂർ: വേനൽ മഴയോടൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു. മണിയൂർ എളമ്പിലാട് രാം നിവാസിൽ കെ.കെ. ബാലൻ്റെ വീടിനു മുകളിൽ തെങ് വീണത്.
ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് തെങ്ങ് നിലം പൊത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ ചുവരുകൾക്ക് വിളളൽ വീണു.
Summary: Summer rain and wind; Coconut tree trunks fell on top of house in Maniyoor Elambilad