പത്തുകോടി നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? സമ്മര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ BR-102 ലോട്ടറി ഫലങ്ങള്‍ പ്രഖ്യാപിച്ചു. SG 513715 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയില്‍ സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാന ജേതാക്കള്‍ക്ക് (12 പേര്‍ക്ക്) ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് വിലയുള്ള ബമ്പര്‍ ടിക്കറ്റ് വില്‍പനയിലും പാലക്കാടാണ് മുന്നില്‍.

കേരള സമ്മര്‍ ബംബര്‍ സമ്മാനങ്ങള്‍ ഇങ്ങനെ:
1st Prize:10,00,00,000 (1 winner)
2nd Prize: 50,00,000 (1 winner)
3rd Prize: 5,00,000 (12 winners)
4th Prize: 1,00,000
5th Prize: 5,000
6th Prize: 2,000
7th Prize: 1,000
8th Prize: 500

Description: Summer Bumper Lottery results announced