ചെക്യാട് ആയുധങ്ങൾ കണ്ടെത്തിയ സംഭവം; വിവിധ കേന്ദ്രങ്ങളിൽ ബോംബ് സ്ക്വോഡിൻ്റെ പരിശോധന, അന്വേഷണം ഊർജിതമാക്കി പോലിസ്
നാദാപുരം: ചെക്യാട് കായലോട്ടുതാഴെ പാറച്ചാലിൽ മേഖലയിൽ ബോംബ് സ്ക്വാഡ് നേതൃത്വത്തിൽ വ്യാപക പരിശോധന. അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് സമീപം നാവത്തുപറമ്പിലും കായലോട്ട് താഴ ചെക്യാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിലുമാണ് സ്ഫോടക വസ്തുക്കൾക്കും ആയുധങ്ങൾക്കുമായി പരിശോധന നടത്തിയത്.
വളയം എസ്ഐ എം മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാദാപുരം ബോംബ് സ്ക്വാഡും കെ 9 ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. ശനി വൈകിട്ട് നാലുവരെ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം കണ്ടെത്തിയ ബോംബുകളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി.

Summary: The incident of discovery of Chekyat weapons; The police intensified the investigation and investigation of the bomb squad at various centers