ദുരിതപ്പെയ്ത്ത്; ചോറോട് നിരവധി വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപാർപ്പിച്ചു
ചോറോട് : ചോറോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചു. ചോറോട് ഈസ്റ്റിലെ ബാലൻ, നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
കുഞ്ഞിക്കണ്ണൻ കെ.എം, ബാലകൃഷ്ണൻ അർദ്ര, രാമകൃഷ്ണൻ വന്ദനം, ജാനു വി.ടി.കെ., മനോജൻ മാപ്ല കണ്ടിയിൽ, ബാലൻ മാപ്ലക്കണ്ടിയിൽ, ശാന്ത കോറോത്ത് താഴ, വൈക്കിലശ്ശേരി തെരുവിൽമണി വളയിൽ തുടങ്ങിയവരുടെ വീടുകളിലും വെള്ളം കയറി. പതിനൊന്നാം വാർഡിലെ ഹരിശ്രീ അങ്കണവാടിയിൽ വെള്ളം കയറി.
പുലർച്ചെ മുതൽ സന്നദ്ധ പ്രവർത്തകർ, വാർഡ് ആർ.ആർ ടി. അംഗങ്ങളും പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ചോറോട് പഞ്ചായത്തിൽ ദുരിതശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.