അഡ്വ കെ.പ്രവീൺ കുമാർ നയിക്കുന്ന പ്രദയാത്ര വിജയിപ്പിക്കുക; ചോറോട് മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ചേർന്നു
ചോറോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ.പ്രവീൺ കുമാർ നയിക്കുന്ന പദയാത്രയുടെ വിജയത്തിനായി ചോറോട് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ചേർന്നു. കെ.പി.സി.സി മെമ്പർ പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി മുഖ്യ പ്രഭാഷണം നടത്തി.
ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, കെ.ജി.രാഗേഷ്, രമേശൻ കിഴക്കയിൽ, ഭാസ്കരൻ.കെ, മോഹനൻ പുത്തുർ, ബിന്ദു വാഴയിൽ, ആർ.കെ.പ്രവീൺ കുമാർ, രവി മരത്തപ്പള്ളി, സോമൻ മാതിയത്ത്, ശിവകുമാർ.ടി.കെ, ബാലഗോപാലൻ, കെ.എം.ദാസ് തുടങ്ങിയവർ സംസാരിച്ചു.
ഡിസംബർ 26, 27 തിയ്യതികളിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. പദയാത്ര യിൽ മണ്ഡലത്തിൽ നിന്ന് 200 ൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
Summary: Succeed Pradayatra led by Adv K. Praveen Kumar. Chorod Constituency Congress Workers Convention Joined