പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം; നിയമസഭ പരിസ്ഥിതി സമിതി 29 ന് വിലങ്ങാട് സന്ദർശിക്കും


വിലങ്ങാട്: നിയമസഭയുടെ പരിസ്ഥിതി സമിതി ആഗസ്റ്റ് 29 ന് വിലങ്ങാട് സന്ദർശിക്കും. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തും.

സമിതി ആഗസ്റ്റ് 29 ന് രാവിലെ 8.30 ന് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിച്ചശേഷം ഉച്ച രണ്ട് മണിക്ക് നാദാപുരം റസ്റ്റ് ഹൗസിൽ യോഗം ചേരും. 30 ന് വയനാടും പരിസ്ഥിതി സമിതി സന്ദർശിക്കും.

Description: study of environmental issues; Assembly environment committee will visit Vilangad on 29th