കുരുന്നുകൾക്കൊപ്പം; പേരാമ്പ്ര ചിരുതകുന്ന് അംഗൻവാടിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കോയിൻ ബ്ലോക്സും വിതരണം ചെയ്ത് തരംഗം ക്ലബ്ബ്


പേരാമ്പ്ര: പേരാമ്പ്ര അഞ്ചാം വാർഡിലെ ചിരുതകുന്നിലെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരുതകുന്ന് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കായി ക്ലബ്ബ്‌ നടപ്പിലാക്കുന്ന ‘കുട്ടി സമ്പാദ്യ പദ്ധതിയുടെ’ ഉദ്ഘാടനവും അംഗൻവാടിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കോയിൻ ബ്ലോക്സുകളും ക്ലബ്ബ്‌ വിതരണം ചെയ്തു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്നലെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫല വൃക്ഷതൈ നടുകയും ചെയ്തു. ക്ലബ്ബ്‌ പ്രസിഡണ്ട്‌ അജയ് വിഷ്ണു, സായന്ത് കോരൻസ്, ഭഗത്ത് രാജ് കോരൻസ്, ഷാമിൽ കക്കൂഴിയിൽ എന്നിവർ നേതൃത്വം നൽകി.

എല്ലാവർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ചെയ്തു വരുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി സൗജന്യ ടൂർ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നേരത്തെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.