ഇനി തുറയൂരില്‍ നാളികേര വിളവ് കൂടും! കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസില്‍ അണിചേര്‍ന്ന് തുറയൂരിലെ കര്‍ഷകരും
തുറയൂര്‍: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നാളീകേര കര്‍ഷകര്‍ക്കായുള്ള പഠന ക്ലാസ്സില്‍ അണിചേര്‍ന്ന് തുറയൂരിലെ കര്‍ഷകരും. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി ഉല്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പവിത്രന്‍ മാവിലായി ക്ലാസ്സ് എടുത്തു. പഠനക്ലാസ് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.എം. രാമകൃഷണന്‍ ദിപിന, സബിന്‍രാജ്, വാര്‍ഡ് മെമ്പര്‍മാരായ കുട്ടികൃഷ്ണന്‍, റസാഖ് കൂറ്റിയില്‍, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ ഡോണകരുപ്പള്ളി, ഇല്ലത്ത് രാധാകൃഷ്ണന്‍, ദാമോദരന്‍ മുണ്ടാളി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
Summary: study class for coconut farmers in Thurayur