ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം


ചങ്ങരോത്ത്: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കുറ്റ്യാടി ഹയർസെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാൻ, കുളായി പൊയിൽ സിനാൻ എന്നിവരാണ് മരിച്ചത്. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴസും പോലീസും സ്ഥലത്തെത്തി. ആദ്യം ഒരാളെ പുഴയിൽ നിന്ന് പുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെയാളെ കണ്ടെത്തിയത്.