മുയിപ്പോത്ത് നിരപ്പം കുന്ന് എം. സത്യന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു
ചെറുവണ്ണൂര്‍: മുയിപ്പോത്ത് നിരപ്പം കുന്ന് എം. സത്യന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പ്ലസ്റ്റു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. പി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

സമീര്‍ അരിക്കോത്ത്, സി.എച്ച് പുഷ്പ ദാനിഷ് അഹമ്മദ്, ആകാശ് വി, സൂര്യ കിരണ്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വി സുധീഷ് സ്വാഗതവും കെ.എം സതീഷ് നന്ദിയും പറഞ്ഞു.