‘സ്വാതന്ത്ര്യത്തിന്റെ സമര പോരാട്ട കഥകൾ ആകാംഷയോടെ അവർ ശ്രവിച്ചിരുന്നു’; കീഴരിയൂർ ബോംബ് കേസ് സ്മാരകവും പാക്കനാർപുരം ഗാന്ധി സദനവും സന്ദർശിച്ച് വിദ്യാർഥികൾ
പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷ ദിനത്തിൽ സ്വാതന്ത്ര്യസ്മരണകൾ പേറുന്ന പ്രദേശങ്ങളിലേക്ക് സന്ദർശനം നടത്തി വിദ്യാർത്ഥികൾ. കല്പത്തൂർ കുമാരനാശാൻ ഗ്രന്ഥലയത്തിന്റെ പ്രവർത്തകരും വിദ്യാർത്ഥികളുമാണ് കീഴരിയൂരിലും പാക്കനാർപുരത്തും സന്ദർശനം നടത്തിയത്.
സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന സംഭവങ്ങളിലൊന്നായാണ് കീഴരിയൂർ ബോംബ് കേസ് അറിയപ്പെടുന്നത്. വിദ്യാർഥികൾക്ക് കീഴരിയൂർ ബോംബ് കേസ് സംഭവത്തെ പറ്റി വിനോദ് കീഴരിയൂർ വിശദീകരിച്ചു.
തുറയൂരിലെ ‘നല്ലമ്പ്രക്കുന്നിൽ ‘ശ്രദ്ധാനന്ദ സ്വാമികളുടെ സ്മരണാർത്ഥമാണ് ”ശ്രദ്ധാനന്ദ വിദ്യാലയം” എന്ന പേരിൽ കെ.കേളപ്പൻ ഹരിജൻ വിദ്യാലയവും ഹോസ്റ്റലും ആരംഭിച്ചത്. 1934 ജനുവരി 13ന് കേളപ്പജിയുടെ അഭൃർത്ഥന മാനിച്ച് മഹാത്മാഗാന്ധി ഇവിടം സന്ദർശിക്കുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശ്രദ്ധാനന്ദ വിദ്യാലയം ഗാന്ധി സദനമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഗാന്ധിനത്തിന്റെ ചരിത്രത്തെ കുറിച്ച് ചേക്കോടി പയ്യോളി വിശദീകരിച്ചു.
സുനീഷ്.പി, രാധാകൃഷ്ണൻ.കെ.പി, ഗിരീഷ്.വി.എം, ബൈജു.ടി, അജയ് കൃഷ്ണ, രജില, എന്നിവർ നേതൃത്വം നൽകി.
Summary: Students visited pakanarpuram Gandhi Sadhanam and keezhariyur bomb case memorial