പഠനത്തോടൊപ്പം കൃഷിയും; വഴുതനയും വെണ്ടയും തക്കാളിയും നട്ട് പരിപാലിച്ച കുട്ടികര്‍ഷകര്‍, ഉത്സവമായി സെന്റ്.ജോസഫ്‌സ് ഹൈസ്‌കൂള്‍ ചെമ്പനോടയിലെ വിളവെടുപ്പ്


പേരാമ്പ്ര: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ചെമ്പനോട കൃഷി വകുപ്പുമായി സഹകരിച്ച് നല്ലപാഠം, ഹരിതസേന നടത്തിയ മഴമറ കൃഷി വിളവെടുത്തു. കാര്‍ഷിക സംസ്‌ക്കാരത്തെ പടുത്തുയര്‍ത്താനും തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയ്ക്ക ഒരു കൈ താങ്ങാകാനും വിഷരഹിത പച്ചകറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമായാണ് കൃഷി. വഴുതന, പച്ചമുളക്, ചീര, തക്കാളി, വെണ്ട എന്നിവയാണ് വിളവെടുത്തത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡ്ന്റ് കെ.സുനില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യ്തു. ജൈവവളമുപയോഗിച്ച് നൂതന രീതിയില്‍ നടത്തിയ കൃഷിയാണ്. ഗുണമേന്മയേറിയ പച്ചക്കറികള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ച ഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.രത്‌നാകരന്‍, കൃഷി ഓഫിസര്‍ ജിജോ ജോസഫ്, മെമ്പര്‍ ലൈസ ജോര്‍ജ്, ഗിരീഷ് കുമാര്‍, ഹെഡ് മിസ്ട്രസ് ഷാന്റി വി.കെ, നല്ല പാഠം കോഡിനേറ്റര്‍മാരായ തോമസ് സി.ജെ, റെന്‍സി ജോര്‍ജ്, ഹരിതസേന കോഡിനേറ്റര്‍ ജിന്‍സി മാത്യു, വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിഹാല്‍, ജര്‍ലിന്‍ ജെയ് ഷോ, ഷെറോണിയ ബിജു, എല്‍ റിയ റോസ്, ഓഫീസ് സ്റ്റാഫ് എബിന്‍ ആന്‍ഡ്രൂസ്, ജോഗേഷ് മാത്യു, ജസ്റ്റിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.