ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ പൊരുതി; അഡ്വക്കറ്റ് ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി പേരാമ്പ്ര എച്ച്.എസ്.എസ്


പേരാമ്പ്ര: കൊയിലാണ്ടില്‍ വെച്ച് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഡ്വക്കറ്റ് ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ദേവാനന്ദ്, ദൃശ്യ എന്നിവരാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

മത്സരത്തില്‍ കൊയിലാണ്ടി പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സൂര്യ. എസ്.പി, തേജു കരുണന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മയൂഖ ജയരാജന്‍, ശ്രാവണ സതീഷ് എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.

ബാര്‍ അസോസിയേഷന്റെയും അഡ്വക്കറ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് താലൂക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചത്.

വിജയികള്‍ക്കുള്ള സമ്മാനദാനം കൊയിലാണ്ടി മുനിസ്സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ നിര്‍വ്വഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 രൂപ എന്നിങ്ങനെ യഥാക്രമം ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.

പരിപാടിയില്‍ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ അഡ്വ. ജതീഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.ചന്ദ്രശേഖരന്‍ , അഡ്വ. ടി.കെ.രാധാകൃഷ്ണന്‍ , അഡ്വ. പി.പ്രശാന്ത്, അഡ്വ.പി.ടി ഉമേന്ദ്രന്‍ , അഡ്വ. പ്രഭാകരന്‍, അഡ്വ. അശോകന്‍ , അഡ്വ. അമല്‍ കൃഷ്ണ, അഡ്വ. പ്രിന്‍സി എന്നിവര്‍ സംസാരിച്ചു.

summary: students of perambra HSS got second place in the quiz competition held on the occasion of republic day celebration at koyilandy