ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജനമനസാക്ഷിയുണര്‍ത്തി ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍- വീഡിയോ കാണാം
പേരാമ്പ്ര: സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ സാമൂഹികാവസ്ഥയില്‍ സമാധാന സംരക്ഷണത്തിനായ് സര്‍വ്വരും രംഗത്തിറങ്ങേണ്ടതിന്റെ പ്രാധാന്യമുണര്‍ത്തി ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. പോസ്റ്ററുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ചും യുദ്ധ വിരുദ്ധ വലയം തീര്‍ത്തും യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്തും കയ്യൊപ്പ് ചാര്‍ത്തിയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കുട്ടികള്‍ ജനമനസാക്ഷിയുണര്‍ത്തി.
യുദ്ധ വിരുദ്ധ വലയത്തില്‍ നഴ്‌സറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ പങ്കാളികളായി. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമായി നിഷ്‌ക്കളങ്ക ബാല്യങ്ങളെ കുരുതി കൊടുക്കരുതെന്നവര്‍ ആര്‍ത്തു വിളിച്ചു. യുദ്ധത്തിന്നെതിരെ മനോഹരമായ പോസ്റ്ററുകള്‍ തയ്യാറാക്കിയാണ് പലരും സ്‌കൂളിലെത്തിയത്.
പ്രധാനാധ്യാപകന്‍ കെ.കെ. യൂസഫ് മാസ്റ്റര്‍ പരിപാടികള്‍ഉല്‍ഘാടനം ചെയ്തു. എം.കെ.യൂസഫ് യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. കെ.റഷീദ്, ടി.എം.അബ്ദുല്‍ അസീസ്, റഷീദ്.എം.കെ, മുനീര്‍ പി, എസ്.സുനന്ദ്, ശിഹാബ് കന്നാട്ടി, സിദ്ദീഖ്.ടി, നിസാര്‍ എം.കെ, മുഹമ്മദ് ഷാനി, ബാബു.വി.എം, ഹസീന.കെ, രജിഷ.ടി, കെ.എന്‍.സനില കുമാരി, നിഷ വി.പി, സജിന.ഇ.പി, സുഫൈറ.എ, ആതിഖ, അഫ്‌സ എന്നിവര്‍ നേതൃത്വം നല്‍കി.