ആകാശച്ചിറകിലേറി പറന്നുയര്‍ന്ന് കുട്ടിക്കൂട്ടം; ആദ്യ വിമാനയാത്രയുടെ ഓര്‍മകളില്‍ ബോധി ബഡ്സ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ


വില്ല്യാപ്പള്ളി: വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായതിന്റെ സന്തോഷത്തിലാണ് ബോധി ബഡ്സ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. 24 വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളുമാണ് വിമാനത്തിൽ പറന്നുയർന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്താണ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ ആഗ്രഹ സഫലീകരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കായിരുന്നു ഇവരുടെ യാത്ര. ട്രെയിൻമാർഗമായിരുന്നു മടക്കയാത്ര. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ രജിത / മെമ്പർമാരായ ഗോപാലൻ മാസ്റ്റർ, മുരളി മാസ്റ്റർ, പ്രശാന്ത് , ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ, ശോഭ ടീച്ചർ, മറ്റു ജീവനക്കാർ ഉൾപ്പെടെ 57 പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.

Summary: Students of Bodhi Buds Special School reminisce about their first flight