പ്രതിഭകൾക്ക് ആദരം; കലാ-കായിക താരങ്ങളെ ചെമ്പനോട സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ അനുമോദിച്ചു


ചെമ്പനോട: കലാ-കായിക-ശാസ്ത്രമേളകളിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ചെമ്പനോട സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്.

സ്കൂൾ മാനേജർ റവ. ഫാദർ ഡോ. ജോൺസൺ പാഴുക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ഷാന്റി വി.കെ സ്വാഗതം പറഞ്ഞു.

വാർഡ് അംഗം ലൈസാ ജോർജ്ജ്, യുവ കവയിത്രി നിഷ ബിജു, സ്കൂൾ ലീഡർ സ്റ്റെഫി അന്ന, നിധിൻ രവീന്ദ്രൻ, നിഖിൽ വിനോയി എന്നിവർ ആശംസകളർപ്പിച്ചു. നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇനിയുള്ള ജീവിതത്തിലും വിജയങ്ങൾ ആവർത്തിക്കാൻ കഴിയട്ടെയെന്നും നേട്ടങ്ങൾ സാമൂഹികന്മയ്ക്കു വേണ്ടിയാകണമെന്നും ആശംസിച്ചു.

പൊതുസമ്മേളത്തിനു ശേഷം ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപിക വിനീത ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ‘വൺ മില്യൻ ഗോൾ’ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ എല്ലാ കുട്ടികൾക്കും ഗോളടിക്കുവാനുള്ള അവസരം നൽകി.