ഐയാം ദ സൊലൂഷ്യൻ; സെന്റ് ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ്


കൂരാച്ചുണ്ട്: ഐയാം ദ സൊലൂഷ്യൻ എന്ന ലക്ഷ്യം മുൻ നിർത്തി സെന്റ് ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു. നാല് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. ഹെഡ്മിസ്ട്രസ് ഷാന്റി വി.കെ എസ്.പി.സി പതാക ഉയർത്തി.

പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഓഫീസർ ബിജു കെ. ചടങ്ങിൽ വിശിഷ്ടാഥിതിയായി.
പെരുവണ്ണാമുഴി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ അജീഷ് കെ., നിജിഷ പി.കെ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഊർജ്ജസംരക്ഷണം, പ്രകൃതി സംരക്ഷണം, ഭക്ഷണം പാഴാക്കാതിരിക്കുക എന്നചിന്തകൾ ക്യാമ്പ് കുട്ടികളിലെത്തിക്കുന്നു.

ശാരീരികവും മാനസികവുമായ ഏതു വെല്ലുവിളിയെയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. സി.പി.ഒ സിജോ മാത്യു, എ.സി.പി.ഒ വിനീത ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി ബിനു അലക്സ്, ജിൻസി മാത്യു എന്നിവർ വ്യക്തിത്വ വികസനം, ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളിലെ വൈകല്യങ്ങളും, ആത്മഹത്യാപ്രവണത ഉണ്ടാകുന്നത് എങ്ങനെ എപ്പോൾ, മൊബൈൽ അഡിക്ഷൻ, നേതൃത്വപാടവം എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.