മണിയൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു; 176 കേഡറ്റുകൾ പങ്കെടുത്തു


മണിയൂർ: പരിശീലനം പൂർത്തിയാക്കിയ 176 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മണിയൂർ ജി.എച്ച്.എസ്.എസ്, വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ്, പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസ്, മേമുണ്ട എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ കേഡറ്റുകളാണ് പങ്കെടുത്തത്. മണിയൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങില്‍ കോഴിക്കോട് റൂറല്‍ അഡീഷണൽ എസ്.പി ടി.ശ്യാംലാല്‍ മുഖ്യാതിഥിയിരുന്നു. കുമാരി ആര്യ വിജേഷ് കുമാർ പരേഡ് കമാന്ററും അമർജിത്ത്. ആർ സെക്കന്റ് ഇ‍ന്‍ കമാന്ററും ആയിരുന്നു. മികച്ച പ്ലാറ്റൂണുകളായി മേമുണ്ട എച്ച്.എസ്.എസിന്റെ ആൺകുട്ടികളുടെയും, ജെ.എൻ.എം ജി.എച്ച്.എസ്.എസിന്റെ പെൺകുട്ടികളുടെയും പ്ലാറ്റൂണുകളെ തെരഞ്ഞെടുത്തു.

വടകര ഇൻസ്പെക്ടർ ഓഫ് പോലീസ് സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി രാഘവൻ ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് മൂഴിക്കൽ, സ്കൂൾ പ്രിൻസിപ്പൽമാരായ ടി.എന്‍.രാജീവ് കുമാര്‍, നിഷ.കെ, ഹെഡ് മാസ്റ്റർമാരായ രാജീവൻ വളപ്പിൽകുനി, ജിതേഷ്.പി.കെ. ആർ.ഷംസുദ്ദീൻ, സത്യൻ.സി.ടി, പി.ടി.എ പ്രസിഡണ്ടുമാരായ സുനിൽ മുതുവന, പ്രശാന്ത്.പി.വി, യൂനുസ് മലാറമ്പത്ത് എന്നിവർ പങ്കെടുത്തു.

ഡി.ഐ മാരായ സജു.പി, ബിജു ചാലിൽ, വിജു.എം.കെ, രഘുനാഥ്, അനുഷ, രമ്യ.എം.വി, ലിൻസി, സുവർണരേഖ, സി.പി.ഒ മാരായ ബ്രിജേഷ്.വി.പി , ടി.പി.ഷീബ, രവി.സി.വി, ഇസ്മയിൽ.എം.ഇ, ടി.കെ.ബിജിത്ത്, വി.പി.സ്നേഹ, കെ.ധന്യ, സുബിത ബാലൻ എന്നിവർ നേതൃത്വം നൽകി.

Summary: Student Police Cadet Passing Out Parade held at Maniyur High School ground; 176 cadets participated