അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ; മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ ആര്യയ്ക്ക് സ്വീകരണം


മേമുണ്ട: പതിനാറാമത് അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യ ആർഎസ്എസിന്‌ സ്വീകരണം നൽകി. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിൻസിപ്പൽ ബി ബീന ഉപഹാരം സമർപ്പിച്ചു.

തിരുവനന്തപുരത്ത് വെച്ചായിരുന്നു അഖിലേന്ത്യാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്ര പ്രദേശങ്ങളിലുമായി പങ്കെടുത്ത 300 ഓളം മത്സരാർത്ഥികളിൽ നിന്നാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആര്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചടങ്ങില്‍ പി അശോകൻ അധ്യക്ഷത വഹിച്ചു. വി.പി രാജേഷ്, എം.കെ സുരേഷ്, ആകാശ് കൃഷ്ണൻ, ഡയാന മോൾ എന്നിവർ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്‌ക്കൂള്‍ ലീഡർ നിവേദ് സ്വാഗതം പറഞ്ഞു.

Description: student of Memunda HSS wins bronze medal in All India Kalaripayatt Championship.