പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നാല് പേര്‍ റിമാന്‍ഡില്‍
പേരാമ്പ്ര: പതിനാറുവയസ്സുകാരനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ്(29)കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍(48)മുഫീദ് (25)മുബഷിര്‍(21) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 11ന് ആയിരുന്നു സംഭവം. 16 കാരനായ വിദ്യാര്‍ത്ഥിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കള്ളുഷാപ്പ് റോഡില്‍ വച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കാറില്‍ വച്ചും കുറ്റ്യാടി ഊരത്തുള്ള ഒരു വീട്ടില്‍ വച്ച് ഇരുമ്പു വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു എന്നായിരുന്നു കേസ്.

പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പി. ഷമീറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Summary: Student kidnapped and beaten up case in Perampra; Four people are in remand.