മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; പതിനേഴ്കാരനായ വിദ്യാര്‍ഥിക്ക് പരിക്ക്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. പതിനേഴ്കാരനായ വിദ്യാര്‍ഥിക്കാണ്
അപകടത്തില്‍ പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവ് ഓഫീസിന്
മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപേയി.

പരിക്കേറ്റ വിദ്യാര്‍ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.