വടകരയിൽ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
വടകര: ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കക്കട്ട് സ്വദേശിനി ശ്രീലക്ഷ്മിക്കാണ് പരിക്കേറ്റത്. വടകര കുറ്റ്യാടി റൂട്ടിൽ ഓടുന്ന റിലേബിൾ ബസ്സിൽ നിന്നാണ് വീണ് പരിക്കേറ്റത്.
കുരിക്കിലാട് സഹകരണ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇന്നലെ വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. പുതിയ ബസ്സ് സ്റ്റാൻറ്റിൽ വച്ച് ശ്രീലക്ഷ്മി കയറുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടേക്ക് എടുക്കുകയായിരുന്നു. ഇതിനെ ബാലൻസ് തെറ്റി ശ്രീലക്ഷ്മി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയുടെ എല്ലിന് പൊട്ടലുണ്ട്. വിദ്യാർത്ഥിനിയും രക്ഷിതാവും ബസ് ജീവനക്കാർക്കെതിരെ വടകര പോലിസിൽ പരാതി നൽകി.