മുയിപ്പോത്ത് ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ; തണലും തളിരും സംഘടിപ്പിച്ച് എം.എസ്.എം


മുയിപ്പോത്ത്: ലഹരിയുടെ പിടിയിൽ നിന്ന് വരും തലമുറയെ സംരക്ഷിക്കാൻ “ലഹരിക്കെതിരെ തണലും തളിരും “പരിപാടി സംഘടിപ്പിച്ച് മുജാഹിദ് സ്റ്റുഡൻ്സ് മൂവ്മെൻ്റ്. കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം കോച്ചേരി ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരെ ശക്തമായി പോരാടുമെന്ന് പരിാടിയിൽ പ്രതിജ്ഞയെടുത്തു.

മുയിപ്പോത്ത് നടന്ന പരിപാടിയിൽ വി.കെ നൗഫൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ് എം ജില്ലാ സെക്രട്ടരി നിജാസ് ഫുർഖാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല, ഷമീമ മഫാസ്, ടി. അബ്ദുല്ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.