പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു



പേരാമ്പ്ര: പേരാമ്പ്ര സെന്‍ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപം ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മുളിയങ്ങല്‍ ചെക്യലത്ത് ഷാദില്‍ ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകയായിരുന്ന സേഫ്റ്റി ബസാണ് ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിച്ചത്.

ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ചശേഷം ബസ് ബൈക്കിനെ പത്തുമീറ്ററോളം വലിച്ചിഴച്ചശേഷമാണ് നിന്നത്.

പേരാമ്പ്ര ഡിഗ്നിറ്റി കോളേജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷയെഴുതി വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.