മൂന്ന് വശത്തുനിന്നും കടിച്ചു കീറി, ഉച്ചത്തിൽകരഞ്ഞ് പെൺകുട്ടി; മുഴപ്പിലങ്ങാട് വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


കണ്ണൂർ: മുഴപ്പിലങ്ങാട് വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് നായ്ക്കൾ കൂട്ടം ചേർന്ന് കുട്ടിയെ കടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മൂന്നാം ക്ലാസ് വിദ്യര്‍ത്ഥിനിയായ ജാന്‍വി എന്ന കുട്ടിയെയാണ് തെരുവുനായ ആക്രമണത്തിനിരയായത്.

എടക്കാട് റെയില്‍വേ സ്‌റ്റേഷന്റെ പുറക് വശത്ത് വച്ച് തെരുവുനായ്ക്കൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കരയുന്ന കുട്ടിയെ ശബ്ദം കേട്ടെത്തിയവരെ കണ്ട നായ്ക്കൾ ആക്രമണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കുകളുണ്ട്.

Also Read- മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം: മൂന്നാം ക്ലാസുകാരിയെ മൂന്ന് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു