കുഞ്ഞനിയനു വേണ്ടി കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍; പാലേരിയിലെ രണ്ട് വയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി തങ്ങളുടെ സമ്പാദ്യം നല്‍കി ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: കുഞ്ഞു ഇവാന് വേണ്ടി പണക്കുടുക്ക നല്‍കി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് എസ്.എം.എ രോഗം ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പണകുടുക്ക സംഭാവന നല്‍കിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റിയ ഹംദ, ബാന്‍ അബ്ദു സലാം, തഹാനിയ, റിന ഫാത്തിമ, ഫഹ്‌മ, മുഹമ്മദ് ഹംദാന്‍, ആയിഷ മെഹ്റിന്‍, ഇര്‍ഫാന്‍, മര്‍വ ഷെറിന്‍, പി.കെ മുഹമ്മദ് സിനാന്‍, വി.പി മുഹമ്മദ് ഹംദാന്‍ എന്നീ കൊച്ചു മിടുക്കരാണ് പണകുടുക്ക കൈമാറിയത്.
വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ചുകൊണ്ടിരുന്ന നാണയ തുട്ടുകളാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ കുഞ്ഞനുജനായി നല്‍കിയത്.
അധ്യാപകരുടെ കൈകളിലാണ് വിദ്യാര്‍ത്ഥികള്‍ പണക്കുടുക്ക ഏല്‍പ്പിച്ചത്. പ്രധാനാധ്യാപകന്‍ കെ.കെ യൂസുഫ് ഏറ്റുവാങ്ങി. അധ്യാപകരായ ടി.എം അബ്ദുല്‍ അസീസ്, ശിഹാബ് കന്നാട്ടി, എം.കെ റഷീദ്, എസ് സുനന്ദ്, കെ ഹസീന, കെ റഷീദ്, ടി.രജിഷ, കെ.എന്‍ സനില കുമാരി, എം കെ നിസാര്‍, ടി സിദ്ധീഖ്, കെ.പി ഷാഹില എന്നിവര്‍ പങ്കെടുത്തു.

summery: students donate money for ivan