മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന തൊഴിലാളി സംഗമം വന്‍ വിജയമാക്കും; എസ്.ടി.യു കണ്‍വെന്‍ഷന്‍


പേരാമ്പ്ര: മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി 25 ന് നടക്കുന്ന തൊഴിലാളി സംഗമം വന്‍ വിജയമാക്കുവാന്‍ പേരാമ്പ്ര നിയോജക മണ്ഡലം എസ്.ടി.യു കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഈ മാസം 20 മുതല്‍ 26 വരെയാണ് മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക സമ്മേളനം നടക്കുന്നത്.

കണ്‍വെന്‍ഷന്‍ എസ്ടി.യു നിരീക്ഷകന്‍ ഒ.മമ്മു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ റഹിം അധ്യക്ഷനായി. ട്രഷറര്‍ എം.കെ.സി കുട്യാലി സമ്മേളനത്തിന്റെ വിശദീകരണം നടത്തി.

അസീസ് കുന്നത്ത്, സി.മൊയ്തു, സി.കെ.സി ഇബ്രാഹിം, കൂളിക്കണ്ടി കരീം, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, കെ.ടി. കുഞ്ഞമ്മദ്, കെ.പി അബ്ദുല്‍ കരീം, ഇബ്രാഹിം കൊല്ലിയില്‍ എന്നിവര്‍ സംസാരിച്ചു.

summary: stu organized a convention as part of muslim league perambra constituency conference