മന്ദങ്കാവ് കേരഫെഡിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, പ്രാദേശിക തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക; സംയുക്ത ട്രേഡ് യൂണിയന്‍ മന്ദങ്കാവ് കേരഫെഡിലേക്ക് മാര്‍ച്ച് നടത്തി


നടുവണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മന്ദങ്കാവ് കേരഫെഡ് കോംപ്ലക്‌സിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. മന്ദങ്കാവ് കേരഫെഡിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, എംപ്ലോയ്മെന്റിലൂടെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയുംചെയ്ത തൊഴിലാളികളെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുക, പ്രാദേശിക തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

ഐ.എന്‍.ടി.യു.സി. ദേശീയ നിര്‍വാഹകസമിതിയംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. മന്ദങ്കാവ് മേഖലാ സെക്രട്ടറി കെ.ടി.കെ റഷീദ് അധ്യക്ഷനായി.

എസ്.ടി.യു ജില്ലാപ്രസിഡന്റ് എ.ടി അബ്ദു മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഇബ്രാഹിം ഹാജി, കെ.രാജീവന്‍, ടി.ഇബ്രാഹിംകുട്ടി, എ.പി ഷാജി, എം.കെ ജലീല്‍, പി.സുജ, അഷ്റഫ് പുതിയപുറം, ബഷീര്‍ കുന്നുമ്മല്‍, ശിവദാസന്‍ കാവുന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

summary: STU conducted a protest march and dharna to mandagavu kerafed complex rasing various demands