സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക; 25 ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ പണിമുടക്ക്
നാദാപുരം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻ നാദാപുരം ഏരിയാ കൺവെൻഷൻ കല്ലാച്ചിയിൽ നടന്നു. പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫിബ്ര: 25 ന് നടക്കുന്ന പണിമുടക്കും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കാൻ മുഴുവൻ സഹകരണ ജീവനക്കാരും രംഗത്തിറങ്ങമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
കല്ലാച്ചി ടി.പി കണാരൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷനിൽ പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ വിനോദൻ ,വി. രാജീവ്, കെ.പി രാജീവൻ , ടി.പി സനൂപ് എന്നിവർ സംസാരിച്ചു.
