കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ സമ്മേളനം; പ്രഭാഷണം സംഘടിപ്പിച്ച് പാലയാട് യൂണിറ്റ്


വടകര: പരിഷത് പാലയാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനയിലെ ശാസ്ത്ര ബോധം “എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഇ.വി. ലിജിഷ് പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായാണ് പ്രധാഷണം സംഘടിപ്പിച്ചത്.

ഒഎൻവി സ്മാരക വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയിൽ ടിസി സജീവൻ അധ്യക്ഷനായി. ഏ. ശരിധരൻ, ടി.മോഹൻദാസ്, സുരേഷ് ടി, കെ.കെ. നിജിഷ് എന്നിവർ സംസാരിച്ചു. പരിഷത് മേഖല കമ്മറ്റി അംഗങ്ങളായ രാജേന്ദ്രൻ. കെ.പി, രാജേഷ്.കെ.കെ. എന്നിവരും ബാലകൃഷ്ണൻ. വി.കെ, കെ.കെ.കുഞ്ഞിരാമൻ, എൻ എം . സത്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.