പേരാമ്പ്രയിൽ തെരുവുനായ അക്രമണം; 11 പേർക്ക് കടിയേറ്റു


പേരാമ്പ്ര: തെരുവുനായയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. പേരാമ്പ്ര ടൗണിൽ രാവിലെ മലബാർ ഗോൾഡിന് സമീപം ഉത്തർ പ്രദേശ് സ്വദേശി ഉബൈന്തിനാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഉബൈന്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാർക്കറ്റ് പരിസരം, എൽഐസി ഓഫീസ്, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവ് നായയുടെ ആക്രമണമുണ്ടായി. നിജിത്ത് കൂട്ടാലിട, രജീഷ് കോടേരിച്ചാൽ , പാറാട്ടുപാറയിൽ സുമ വടേക്കണ്ടി, ഗീത തൊണ്ടിപ്പുറത്ത്, അനിൽ കുമാർ , പൈതോത്ത് സ്വദേശി കാസിം, ബാലകൃഷ്ണൻ , ബാലൻ, എരവട്ടൂർ ബാലകൃഷ്ണൻ , ഇബ്രാഹിം എന്നിവർക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.