തെരുവുവിളക്കുകള്‍ കണ്ണടച്ചു; അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര താലൂക്കാശുപത്രയിലേക്കുള്ള രാത്രി യാത്ര ഇരുട്ടില്‍ തപ്പി


പേരാമ്പ്ര: അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര താലൂക് ആശുപത്രിയിലേക്കുള്ള ഏക റോഡില്‍ തെരുവിളക്കുകള്‍ പ്രാകാശിക്കാതായിട്ട് നാളുകാളായി.

മഴ ശക്തമായി പെയ്തതോടെ റോഡില്‍ വെള്ളം കുത്തി ഒഴുകുകയാണ്. കൂടാതെ സി.കെ.ജി കോളേജിന് പിന്‍വശത്തുള്ള മലയില്‍ നിന്നും മഴവെള്ളം കുത്തൊഴുക്കായി പ്രസ്തുത റോഡ് വഴി ഒഴുകി വരുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ നടന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചേരുന്ന രോഗികള്‍ക്ക് ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പ്രസ്തുത പ്രശ്‌നത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്ന് കല്ലോട് ഭാവന തിയേറ്റേഴ്സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രേമേയമായി അവതരിപ്പിച്ചു.

വാര്‍ഷിക ജനറല്‍ ബോഡി യോത്തില്‍ പുതിയ ഭരണസമിതി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. സി.കെ ജനാര്‍ദ്ദനന്‍ പ്രസിഡന്റും ബേബി സുനില്‍ സെക്രട്ടറിയും ടി പ്രകാശന്‍ ഖജാന്‍ജിയുമായി. ജോയിന്റ് സെക്രട്ടറി പി.എസ് വിനോദും, വൈസ് പ്രസിഡന്റായി കെ പി രാജീവനെയും തെരഞ്ഞെടുത്തു.

summery: street light is not working, night travel by perambra thaluk hospital is very dificult