രാത്രി കടകള്‍ അടച്ചാല്‍ അങ്ങാടി ഇരുട്ടില്‍; കൂരാച്ചുണ്ടില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല, ദുരിതത്തിലായി ജനങ്ങള്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും അങ്ങാടിയിലും ഉള്‍പ്പെടെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും കത്തുന്നില്ലെന്നാണ് പരാതി.

ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുള്‍ പലയിടങ്ങളിലും ഫ്യൂസായിപ്പോയതാണ് പ്രശ്‌നത്തിനു കാരണം. ഓട്ടോമാറ്റിക് സിസ്റ്റമുള്ള ബള്‍ബുകളായിരുന്നു പലയിടങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. മേലെ അങ്ങാടിയില്‍ കച്ചവടക്കാര്‍ കടകള്‍ അടച്ചു പോയാല്‍ പിന്നീട് ആ മേഖല പൂര്‍ണമായും ഇരുട്ടിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

തെരുവ് വിളക്കുകള്‍ക്ക് വേണ്ടി പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് വന്‍ തുകയാണ് അടയ്ക്കുന്നത്. എന്നിട്ടും നാട് ഇരുട്ടില്‍ തെന്നെ തുടരുകയാണ്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അങ്ങാടിയിലും ഗുണനിലവാരമുള്ള ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കേടായത് മാറ്റണമെന്നും സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ടി.കെ ശിവദാസന്‍ അധ്യക്ഷനായി.എ.കെ പ്രേമന്‍, പീറ്റര്‍ കിങ്ങിണിപ്പാറ, പി .ടി തോമസ്, ജോയി പനക്കവയല്‍, ഗോപിനാഥന്‍, പ്രവീണ്‍, കുട്ട്യാലി, എം വിനു എന്നിവര്‍ സംസാരിച്ചു.