പേരാമ്പ്ര ടൗണില്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ക്ക് വെല്ലുവിളിയായ് തെരുവു നായ്ക്കള്‍


പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷം. ദേശീയപാതയിലൂടെ പോലും സ്വദൈര്യം അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഇവ പലപ്പോഴും നഗരത്തില്‍ ഗതാഗത തടസം ഉണ്ടാക്കുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ പോവുന്ന ഇവ ഡ്രൈവര്‍മാര്‍ക്ക് തടസം സൃഷ്ടിക്കുകയും അപകടങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു.

പഞ്ചായത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളില്‍ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കളെ കാണാം. രാവിലെ നടക്കാനിറങ്ങുന്നവരും പാല്‍, പത്ര വിതരണത്തിനായി പോവുന്നവരും ഇതോടെ ഭീതിയിലാണ്.

ഇരുചക്ര വാഹന യാത്രക്കാര്‍ക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ് ഇവയില്‍ നിന്നു രക്ഷപ്പെടാന്‍ അതിവേഗം ഓടിച്ച് അപകടങ്ങളില്‍ പെടുന്നവരുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെ തെരുവുനായ്ക്കളെ പേടിച്ചാണ് പലപ്പോഴും പോവുന്നത്.

രാത്രികാലങ്ങളില്‍ ടൗണുകളില്‍ കട വരാന്തകളിലും മറ്റിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആള്‍പ്പെരുമാറ്റമില്ലാത്ത പൊന്തക്കാടുകളുമൊക്കെയാണ് ഇവയുടെ വിശ്രമ കേന്ദ്രം.

summery: street dogs in perambra town