പന്തിരിക്കരയിലും പള്ളിക്കുന്നിലും തെരുവുനായ ശല്യം രൂക്ഷം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുന്നത് ഭീതിയോടെ


പേരാമ്പ്ര: പന്തിരിക്കര, പള്ളിക്കുന്ന് ഭാഗങ്ങളില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം. നാട്ടുകാര്‍ ഭീതിയില്‍. രാവിലെയും വൈകുന്നേരവും ടൗണിലേക്ക് ആളുകള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം സന്ധ്യയോടെ പന്തിരിക്കര ടൗണില്‍ നിന്നു സി.കെ മൊയ്തീെനെ നായ കടിച്ചു. ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് തുടര്‍ന്ന് അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ പന്തിരിക്കര ടൗണില്‍ ജോലിക്ക് എത്തിയ യുവാവിനെയും നായ കടിച്ചു. തൊഴിലുറപ്പ് ജോലിക്ക് എത്തിയ സ്ത്രീകളുടെ പിന്നാലെ നായ എത്തിയെങ്കിലും സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു.

കാലത്തു മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാര്‍ഥികളും നാട്ടുകാരും ആകെ പ്രയാസത്തിലാണ്. വീടുകളിലെ ആട്, കോഴി എന്നിവയെ ആക്രമിക്കുന്നതും പതിവായി.

ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നതാണ് തെരുവു നായ്ക്കള്‍ കൂടാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.

summery: street dog nuisance is severe in pandirikara pallikunn areas