ഉള്ള്യേരിയില്‍ തെരുവുനായ ആക്രമണം; ആളുകളുടെ പിറകെ ഓടിവന്ന് കടിച്ചു, ഏഴോളം പേര്‍ക്ക് കടിയേറ്റു, ഒരാള്‍ക്ക് തലയ്ക്ക് പരിക്ക്


കൊയിലാണ്ടി: ഉള്ളിയേരിയില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണില്‍ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്.

തെരുവുനായയുടെ ആക്രമണത്തില്‍ ഉള്ളിയേരി സ്വദേശികളായ ഷിജു (40), ബാബു (59) ശുജീഷ് (42) മൊടക്കല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (53), കോമത്ത്കര സ്വദേശിനി അഷ്‌ലി (30) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

നായയുടെ ആക്രമണത്തില്‍ തലയ്ക്ക് കടിയേറ്റ ശുജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. ആളുകളുടെ പിറകെ പോയി ചാടിവീണ് കടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പലര്‍ക്കും കൈയ്ക്കും വയറിനുമാണ് കടിയേറ്റിരിക്കുന്നത്.

Summary: Street dog attack in Ullyeri; It ran after people and bit them, about seven people were bitten, and one suffered a head injury