മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു


മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.

പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടുവാനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.