തെരുവുനായ ആക്രമണം; ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്


തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2016-2019 കാലത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചത്. 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം ഈ തുക വിതരണം ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.

Description: street assault; Government order to provide compensation to victims