മണിയൂര്‍ പതിയാരക്കരയില്‍ തെരുവുനായ അക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
മണിയൂര്‍: പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക്. പതിയാരക്കര തോടംവീട്ടില്‍ അനിത, മീത്തലെ ചെറുക്കുന്നുമ്മല്‍ ഹാജിറ, കൂളിമാക്കൂല്‍ സുഹന, കുളമുള്ളതില്‍ മീത്തല്‍ ബാലന്‍, കുയ്യാലില്‍ ഫാത്തിമ, കണ്ണോത്ത്മലയില്‍ സറീന, നാരങ്ങോളിമീത്തല്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നായയുടെ അക്രമണമുണ്ടായത്. പതിയാരക്കര വലിയപറമ്പത്ത് മുക്ക്, പുറ്റാറത്ത് മല, ജെപി റോഡ്, കുയ്യാലില്‍ ഭാഗം എന്നിവിടങ്ങളില്‍ നിന്നാണ് ഏഴ് പേര്‍ക്ക് കടിയേറ്റത്.
മാത്രമല്ല പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. അക്രണത്തില്‍ പരിക്കേറ്റ ബാലന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ വടകര ഗവ.ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
Description: stray dog was attacked at Maniyur; Seven people were injured