കോഴിക്കോട് ചേളന്നൂരില്‍ തെരുവ് നായക്കള്‍ കൂട്ടത്തോടെ കുറുകെ ചാടി; അച്ഛനും മക്കള്‍ക്കും പരിക്കേറ്റു


കോഴിക്കോട്: തെരുവ് നായ സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അച്ഛനും മക്കള്‍ക്കും പരിക്കേറ്റു.

കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ പ്രബീഷ് (38) മക്കളായ അഭിനവ് (10), ആദിത്യന്‍ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് അച്ഛനും മക്കളും തെറിച്ചു വീഴുകയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ കൊണ്ട് വിടാന്‍ പോകും വഴി ആയിരുന്നു അപകടം. പ്രബീഷിന് കാല്‍ മുട്ടിന് സാരമായ പരിക്കുണ്ട്.

summary: stray dog jumped across the vehicle and the father and children were in danger