തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ബൈക്കിടിച്ചു; വടകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്


വടകര: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ തെരുവായകളെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥിനിക്ക് ബൈക്കിടിച്ച് പരിക്ക്. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒഞ്ചിയത്തെ ദേവ്‌ന (13)നാണ് പരിക്കേറ്റത്. ദേവ്‌നയെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം. മടപ്പള്ളി പോസ്റ്റ് ഓഫീസിനു സമീപത്തുകൂടി കടന്നുപോകവെ തെരുവുനായകള്‍ ഇവരുടെ പിറകെ ഓടുകയായിരുന്നു. ദേവ്‌നയും സഹപാഠികളും ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവ്‌നയെ ബൈക്കിടിച്ചത്.