മേപ്പയ്യൂര്‍ ബസ് സ്റ്റാന്റില്‍ തെരുവുനായ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു


മേപ്പയ്യൂര്‍: ബസ് സ്റ്റാന്റില്‍ രണ്ടുപേരെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സ്റ്റാന്റിലെ പോര്‍ട്ടറെയും ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് നായ കടിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.

മേപ്പയ്യൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നേരത്തെയും കുട്ടികള്‍ അടക്കം തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു.