വടകരയില്‍ തെരുവുനായ അക്രമണം; കാല്‍നട, ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്
വടകര: വടകരയില്‍ തെരുവുനായയുടെ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ടൗണിലും താഴെ അങ്ങാടിയിലുമായി പന്ത്രണ്ട് പേര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കാല്‍നട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും തെരുവുനായ അക്രമിച്ചത്.
ചോളംവയല്‍, മാര്‍ക്കറ്റ് റോഡ്, അഞ്ചുവിളക്ക്, താഴെ അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അക്രമണം. പരിക്കറ്റവര്‍ വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഒന്നരമണിക്കൂറിനുള്ളിലാണ് 12 പേര്‍ക്ക് നേരെ തെരുവുനായയുടെ അക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം മണിയൂര്‍ പതിയാരക്കരയില്‍ തെരുവുനായയുടെ അക്രമണത്തില്‍ ഏഴ് പേര്‍ക്ക് കടിയേറ്റിരുന്നു. പതിയാരക്കര തോടംവീട്ടില് അനിത, മീത്തലെ ചെറുക്കുന്നുമ്മല്‍ ഹാജിറ, കൂളിമാക്കൂല്‍ സുഹന, കുളമുള്ളതില്‍ മീത്തല്‍ ബാലന്, കുയ്യാലില്‍ ഫാത്തിമ, കണ്ണോത്ത്മലയില്‍ സറീന, നാരങ്ങോളിമീത്തല് അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നായയുടെ അക്രമണമുണ്ടായത്.
Description: stray dog attacked in Vadakara town; 12 people injured