നാദാപുരം തെരുവംപറമ്പിലെ പുഴയോരത്തെ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
നാദാപുരം: തെരുവംപറമ്പിൽ മയ്യഴി പുഴ നികത്തി സ്വാഭാവിക നിരോഴുക്ക് തടസ്സപ്പെടുത്തുന്ന മാഫിയ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുക, പുഴയോരത്തെ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുക, കളിസ്ഥലം ശാസ്ത്രീയമായി നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തെരുവംപറമ്പിൽ പുഴയോത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ:പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
പുഴയിൽ ഒഴുകിയെത്തുന്ന മണ്ണും മണലും ജെ.സി.ബി. ഉപയോഗിച്ച് പുഴയുടെ ഭിത്തിയോടുചേർന്ന് കോരിയിട്ട നിലയിലാണ്. പുഴയുടെ ചുറ്റുപാടും നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ഇത്തരത്തില്‍ മണ്ണും മണലും വാരിയാല്‍ ഭാവിയില്‍ കെട്ടിടങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കും.
പി.പി ഷഹറാസ് അധ്യക്ഷത വഹിച്ചു. സി.എച്ച് രജീഷ്, പ്രിജിൽ കല്ലാച്ചി, കെ.കെ അശ്വന്ത്, സി.കെ പ്രസാദ്, കെ അപർണ എന്നിവർ സംസാരിച്ചു.
Description: Stop the unscientific construction works along the river of the theruvamparamb; DYFI