ബഫർ സോൺ കാട്ടിൽ നിറുത്തുക, ഇ.എസ്.എ വിജ്ഞാപനം പിൻവലിക്കുക; ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കർഷകദിനം കരിദിനമായി ആചരിക്കുന്നു
പേരാമ്പ്ര: ബഫർസോൺ വിഷയത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് കർഷകദിനം കരിദിനമായി ആചരിക്കാൻ കേരള കർഷക അതിജീവ സംയുക്ത സമിതി തീരുമാനിച്ചു. ബഫർ സോൺ കാട്ടിൽ നിറുത്തുക, ഇ.എസ്.എ വിജ്ഞാപനം പിൻവലിക്കുക, ഇ.എഫ്.എൽ നിയമം റദ്ദാക്കുക, ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കരിദിനം ആചരിക്കും. ജില്ലയിൽ ചക്കിട്ടപാറ, കൂരാച്ചുണ്ട്, കട്ടിപ്പാറ, താമരശ്ശേരി എന്നിവിടങ്ങളിലാണ് കർഷകർ ഒത്തുചേരും. തിരുവമ്പാടി, കോടഞ്ചേരി , പുതുപ്പടി മേഖലയിലെ കർഷകരാണ് താമരശ്ശേരി കേന്ദ്രീകരിക്കുക.
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ മുഴുവൻ കർഷകരും ആറളത്തും കേന്ദ്രീകരിക്കും.
കേരള കർഷക അതിജീവന സംരംക്ഷണസമിതി ചക്കിട്ടപാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ കൃഷിഭവനുമുന്നിൽ രാവിലെ 10.30-ന് കർഷക ധർണ്ണ സംഘടിപ്പിക്കും.
Summary: Stop the buffer zone in the forest and withdraw the ESA notification; Farmer’s Day celebrating as a dark day