കടൽ മണൽ ഖനനം നിർത്തുക; ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ


തൃശൂർ: ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകൾ. കടൽ മണൽ ഖനനത്തിനെതിരെ കേരള സർക്കാർ പ്രമേയം പാസാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

17 ന് കൊല്ലത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും.മാർച്ച് 5 ന് പാർലമെന്റ് മാർച്ച് നടത്തും. ഹർത്താലിൽ മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കരിനിയമം പിൻവലിക്കണമെന്നും കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Description: stop sea sand mining; Coastal strike in Kerala on February 27