മാവട്ടം, കരിങ്കണ്ണി പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക; പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് പ്രതിഷേധവുമായി ജനകീയ സമര സമിതി


ചക്കിട്ടപാറ: വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് സ്വയം പുനരിദ്ധിവാസ പദ്ധതി പ്രകാരം ഭൂമി ഏറ്റടുക്കാന്‍ അപേക്ഷ കൊടുത്ത 102 പേരില്‍നിന്ന് 50 ഓളം കുടുംമ്പങ്ങളെ ഒഴിവാക്കിയ വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.കെ. ശശി, പി.സി. സുരാജന്‍, അഗസ്റ്റിന്‍ അമ്പാട്ട്, ഇ.എ. ജെയിംസ്, ഷിനീഷ് ചാക്കോ, ജോസ് കടപ്പളാക്കള്‍ എന്നിവര്‍ സംസാരിച്ചു.